നവരാത്രി ആഘോഷം
പ്രിയ ഭക്തജനങ്ങളെ നമസ്തെ
ശാസ്താവങ്ങോട്ടുപുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് 10 -10 -2024 വ്യാഴാഴ്ച വൈകുന്നേരം 4 30 പുസ്തകം പൂജയ്ക്ക് വെക്കുന്നതും 12 -10- 2024 ശനിയാഴ്ച വൈകുന്നേരം ദീപാരാധനയ്ക്കുശേഷം സാമൂഹ്യാരാധനയും, ശ്രീ ഉണ്ണികൃഷ്ണൻ മംഗലശ്ശേരിയുടെ( വിദ്യാനികേതൻ മലപ്പുറം ജില്ലാ ജോയിൻ സെക്രട്ടറി) ഭക്തി പ്രഭാഷണവും , പ്രസാദ വിതരണവും, രാത്രി എട്ട് മണിയോടെ ദ്രുപത് സ്കൂൾ ഓഫ് മ്യൂസിക്ക് ചാത്തങ്ങോട്ടുപുറം അവതരിപ്പിക്കുന്ന സംഗീതാർച്ചനയും ഉണ്ടായിരിക്കുന്നതാണ്.13- 10 -2024 ഞായറാഴ്ച രാവിലെ സരസ്വതി പൂജയ്ക്ക് ശേഷം കുട്ടികളുടെ വിദ്യാരംഭം ഉണ്ടായിരിക്കുന്നതാണ് വിദ്യാരംഭത്തിൽ പങ്കെടുക്കാൻആഗ്രഹിക്കുന്നവർ നേരത്തെ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ഞായറാഴ്ച പ്രഭാതഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
ക്ഷേത്ര എക്സിക്യൂട്ടീവ് കമ്മറ്റി

