Welcome To
Sree Sasthavangottupuram Bhagavathy Temple
ശാസ്താവിൻ്റെ പേരിൽ പ്രശസ്തമായ കിഴക്കൻ ഏറനാട്ടിലെ പ്രധാന ദേവീ ക്ഷേത്രമാണ് ചാത്തങ്ങോട്ടുപുറം (ശാസ്താവങ്ങോട്ടുപുറം) ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി, പ്രായാധിക്യമുള്ള തൻ്റെ ഒരു ഭക്തന്റെ പ്രാർത്ഥനയിൽ സംപ്രീതയായി അദ്ദേഹത്തിൻ്റെ കാൽക്കുട (കാലുള്ള ഓലക്കുട) യിൽ എഴുന്നെള്ളി ചാത്തങ്ങോട്ടുപുറത്ത് വന്നതാണെന്നാണ് ഐതിഹ്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ ചുറ്റുവിളക്ക്, കളംപാട്ട്, എന്നീ പ്രധാന ചടങ്ങുകളിൽ ഭഗവതി, നീണ്ട കാലുള്ള ഓലക്കുടയിൽ ഉറഞ്ഞുതുള്ളി ക്ഷേത്ര പ്രദക്ഷിണം നടത്തിക്കൊണ്ടും താലപ്പൊലി ദിവസം കുണ്ടട ശ്രീ മഹാ ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കൊണ്ടും ഭക്തരെ അനുഗ്രഹിക്കുകയും ഭക്തർക്ക് ദർശനം നൽകുകയും ചെയ്യുന്നു എന്നതാണ് ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്ന പ്രത്യേകത.
കിഴക്കൻ ഏറനാട്ടിലെ ഉത്സവങ്ങളുടെ പരിസമാപ്തി കുറിച്ചു കൊണ്ട് എല്ലാവർഷവും മേടമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച ഇവിടത്തെ താലപ്പൊലി നടക്കുന്നു. ഈ വർഷം നാലു ദിവസങ്ങളിലായി കഥകളി, നൃത്തനൃത്യങ്ങൾ, തിരുവാതിരകളി തുടങ്ങിയ സ്റ്റേജ് പരിപാടികളോടും കുടവരവ്, പ്രസാദ ഊട്ട്, കുണ്ടട ശ്രീ മഹാ ശിവക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത്, പൂതം കളി, കാളകളി, നായടിപ്പൂതം കളി തുടങ്ങിയ ആചാരാനുഷ്ടാനങ്ങളോടും കൂടി താലപ്പൊലി ഉത്സവം നടക്കുന്നത്.
Upa devada

ഭഗവതി
2010 മെയ് മാസത്തിൽ ക്ഷേത്രത്തിൽ നടന്ന സ്വർണ്ണ പ്രശ്നത്തിൽ രണ്ടു ഭഗവതി സാന്നിധ്യം ഉണ്ടെന്ന് കാണുകയും രണ്ടും ഒന്നിച്ചായത് ബുദ്ധിമുട്ടാണെന്ന് കാണുകയും ഉണ്ടായി. അതനുസരിച്ച് ഒരു ഭഗവതി സാന്നിദ്ധ്യത്തിന് ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് പുതിയ ഭഗവതി ക്ഷേത്രം പണിയുകയും 2012 ൽ പ്രത്യേകം പ്രതിഷ്ഠ നടത്തുകയും ചെയ്യുകയുണ്ടായി.

ശാസ്താവ്
തിരുമാന്ധാംകുന്നിൽ അമ്മ എഴുന്നള്ളി ക്ഷേത്രത്തിൽ ഉപവിഷ്ടയായപ്പോൾ നേരത്തെ സങ്കേതത്തിൽ ഉണ്ടായിരുന്ന ശാസ്താവ് പുറത്തേക്ക് മാറി ഇരിക്കുകയും പിന്നീട് പ്രധാന ഉപദേവനായി എന്നും ആണ് വിശ്വാസം. ഭക്തർക്ക് ആശ്രയമായി ആശ്വാസമായി ഉഗ്രപ്രതാപിയായി ഭഗവാൻ ഇവിടെ വാഴുന്നു

ഗണപതി
ഗണപതി മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഉള്ള ഉപദേവനാണ്. ഇവിടേയും ഭഗവതി എഴുന്നള്ളി ഇരിക്കുന്നതിനു മുമ്പുതന്നെ ഗണപതി ഉണ്ടായിരുന്നുവത്രേ. ഭക്തർക്കുണ്ടാവുന്നവിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം.

വീരഭദ്രൻ
വീരഭദ്രൻ ഭഗവതിയുടെ കൂടെ വന്നതാണ് എന്നാണ് സങ്കല്പം. ഭഗവതിയുടെ അംഗരക്ഷകനാണ് എന്നും വിശ്വാസമുണ്ട്. ഭഗവതി കുടയിൽ എഴുന്നള്ളുന്ന സമയത്ത് കുടയുടെ ആധിപത്യം ഭഗവതി അമ്മയ്ക്ക് തന്നെയാണ് എങ്കിലും കുട നിയന്ത്രിക്കുന്നത് വീരഭദ്രനാണ് എന്നാണ് വിശ്വാസം
News & Events
നവരാത്രി ആഘോഷം
പ്രിയ ഭക്തജനങ്ങളെ നമസ്തെ ശാസ്താവങ്ങോട്ടുപുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് 10... read more
ക്ഷേത്രത്തിൽ ജന്മനക്ഷത്ര പൂജ ബുക്കിങ്ങ് നടന്നുകൊണ്ടിരിക്കുന്നു.
🙏🙏🙏ഭക്തജനങ്ങളെ നമസ്കാരം ക്ഷേത്രത്തിൽ ജന്മനക്ഷത്ര പൂജ ബുക്കിങ്ങ് നടന്നുകൊണ്ടിരിക്കുന്നു. പൂജക്ക് - 150 രൂപയാണ് എല്ലാ ഭക്തജനങ്ങളും... read more

